ചവറ: കൊല്ലം പന്മനയിൽ വീടിന് തീപിടിച്ചു. വീട്ടിൽ ആളില്ലാതിരുന്നതിനാൽ വലിയ അപകടംഒഴിവായി. പന്മന മുല്ലക്കേരി പൈനുവിളകോളനിയിൽ രാമചന്ദ്രൻ ആശാരിയുടെ വീടിനാണ് തിങ്കളാഴ്ച രാത്രി പത്തോടെ തീപിടിച്ചത്.
ആസ്ബസ്റ്റോസ് ഷീറ്റിട്ട വീടിന്റെ പ്രധാന ഭാഗങ്ങളെല്ലാം കത്തിനശിച്ചു. വീട്ടിലെ അലമാരയിലുണ്ടായിരുന്ന രേഖകൾ, കിടക്ക, ഉപകരണങ്ങൾ തുടങ്ങിയവ കത്തിനശിച്ചു.
ചവറ ഫയർ സ്റ്റേഷൻ ഓഫീസർ സക്കറിയ അഹമ്മദ് കുട്ടിയുടെ നേതൃത്വത്തിലുള്ള അഗ്നിരക്ഷാസേനയെത്തി തീ അണയ്ക്കുകയായിരുന്നു. ഷോർട്ട്സർക്യൂട്ടാണ് തീപിടിക്കാൻ കാരണമെന്ന് പറയപ്പെടുന്നു.