പാലക്കാട്: പ്രശസ്ത യൂട്യൂബര്‍ ഫിറോസ് ചുട്ടിപ്പാറയുടെ ഒരു വീഡിയോ കഴിഞ്ഞ ദിവസം വലിയ വിവാദങ്ങളിലാണ് എത്തിയത്. മയിലിനെ കറി വെക്കാന്‍ ദുബായിയിലേക്ക് എന്ന അടിക്കുറിപ്പോടെയായിരുന്നു വീഡിയോ. ഇപ്പോഴിതാ വിവാദങ്ങളില്‍ വിശദീകരണവുമായി രംഗത്തെത്തിയിരിക്കുകയാണ് ഫിറോസ്.
വിഡിയോയുടെയും പേജിന്റേയും റീച്ചിന് വേണ്ടിയാണ് ഇത്തരത്തിലൊരു കണ്ടന്റ് ഉണ്ടാക്കിയതെന്ന് ഫിറോസ് പറയുന്നു. ദുബായില്‍ വന്നൊരു വിഡിയോ ചെയ്യുമ്പോള്‍ അതിനൊരു പ്രത്യേകത വേണമെന്ന ഉദ്ദേശത്തിലാണ് മയിലിനെ കറി വയ്ക്കാന്‍ പോകുന്നു എന്ന് പറഞ്ഞതെന്ന് വിശദീകരിച്ചാണ് ഫിറോസ് ചുട്ടിപ്പാറ വിവാദങ്ങള്‍ അവസാനിപ്പിച്ചത്.
20,000 രൂപ കൊടുത്ത് വാങ്ങിയ നാലു കിലോയോളം തൂക്കം വരുന്ന ആണ്മയിലിനെ ഷെയ്ക്കിന് സമ്മാനിക്കാന്‍ അദ്ദേഹത്തിന്റെ ജീവനക്കാരനെ ഏല്‍പ്പിക്കുകയും ചെയ്യുന്നുണ്ട്. ‘ദേശീയ പക്ഷിയെ ഒക്കെ കറി വച്ച് തിന്നാല്‍ മാത്രം മോശക്കാരല്ല ഞങ്ങള്‍. ഒരിക്കലും അങ്ങനെ ചെയ്യില്ല. ഏത് രാജ്യത്ത് പോയാലും മയില്‍ നമ്മുടെ ദേശീയ പക്ഷിയാണ്. ഇത്ര ഭംഗിയുള്ള സാധുവായ ഒരു പക്ഷിയെ എങ്ങനെ കൊല്ലാനാകും എന്ന് ഫിറോസ് പുതിയ വീഡിയോയില്‍ പറയുന്നു.
ഇതിനെ ഒന്ന് തൊടണം എന്നൊക്കെ ഉണ്ടായിരുന്നു. ദുബായില്‍ മയിലിനെ വാങ്ങാന്‍ കിട്ടും. അങ്ങനെ വാങ്ങി. ഇപ്പോള്‍ മയിലിനെ ഒരു ഷെയ്ക്കിന് സമ്മാനിക്കുകയാണ്. ആര്‍ക്കെങ്കിലും മനസ് കൊണ്ട് വിഷമം തോന്നിയിട്ടുണ്ടെങ്കില്‍ അവര്‍ ക്ഷണിക്കണം.’ ഫിറോസ് പറയുന്നു.