തിരുവനന്തപുരം: വിവിധ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് തിങ്കളാഴ്ച അവധി പ്രഖ്യാപിച്ചു. അവധി പ്രഖ്യാപിച്ചു. മഴ ശക്തമായി തുടരുന്ന സാഹചര്യം കണക്കിലെടുത്താണ് അവധി പ്രഖ്യാപിച്ചത്. സര്‍വകലാശാലകള്‍ പരീക്ഷകളും മാറ്റിവെച്ചിട്ടുണ്ട്.
ആലപ്പുഴ, പത്തനംതിട്ട, കൊല്ലം ജില്ലകളില്‍ പ്രൊഫഷണല്‍ കോളേജുകള്‍ ഉള്‍പ്പടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കുമാണ് അവധി പ്രഖ്യാപിച്ചിരിക്കുന്നത്. അതേസമയം, കാസര്‍കോട് കോളേജുകള്‍ക്ക് അവധി ബാധകമല്ല. മഹാത്മാഗാന്ധി സര്‍വ്വകലാശാല തിങ്കളാഴ്ച നടത്താന്‍ നിശ്ചയിച്ചിരുന്ന എല്ലാ പരീക്ഷകളും മാറ്റിവച്ചതായി പരീക്ഷാ കണ്ട്രോളര് അറയിച്ചു. പുതുക്കിയ തീയതി പിന്നീട് അറിയിക്കും.