തൃശ്ശൂര്‍: തൃശൂര്‍ സ്വദേശിയായ യുവാവ് ഹൃദയാഘാതത്തെ തുടര്‍ന്ന് ഖത്തറില്‍ മരിച്ചു. വെങ്കിടങ് അമ്പലത്ത് വീട്ടില്‍ നിയാസ്(32) ആണ് മരിച്ചത്. പത്ത് വര്‍ഷമായി ഖത്തറില്‍ സ്വകാര്യ സ്ഥാപനത്തില്‍ ജോലി ചെയ്യുകയായിരുന്നു നിയാസ്.
ദേഹാസ്വസ്ഥ്യം അനുഭവപ്പെട്ട ഉടനെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല. ഭാര്യ ഷഫിയും രണ്ടു മക്കളും നിയാസിനൊപ്പം ഖത്തറിലായിരുന്നു. മൃതദേഹം നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം നാട്ടിലെത്തിക്കുമെന്ന് ബന്ധുക്കള്‍ അറിയിച്ചു. പിതാവ് അബ്ദുല്‍ ഹസീസ്, മാതാവ് നൂര്ജഹാന്.സഹോദരങ്ങള്‍ നവാസ്(ഖത്തര്‍), നസീമ.