മതിമറന്ന് നൃത്തം ചെയ്യുന്ന പെരുമ്പാവൂര്‍ എംഎല്‍എയും കോണ്‍ഗ്രസ് നേതാവുമായ എല്‍ദോസ് കുന്നപ്പള്ളിയുടെ ദൃശ്യങ്ങളാണ് ഇന്ന് സോഷ്യല്‍മീഡിയ ഏറ്റെടുത്തിരിക്കുന്നത്. താന്‍ ഒരു രാഷ്ട്രീയക്കാരന്, കവി എന്നിവ മാത്രമല്ലെന്നും കിടിലന്‍ ഡാന്‍സര്‍ കൂടിയാണെന്നും എംഎല്‍എ തെളിയിച്ചു.
കൊച്ചിയിലെ ഒരു സ്വകാര്യ ചടങ്ങില്‍ സിനിമ താരങ്ങളോടൊപ്പം ചുവട് വയ്ക്കുന്ന എംഎല്‍എയുടെ ദൃശ്യങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത്. പതിനാലാം രാവിന്റെ പിറ പോലെ വന്നല്ലോ, സൗബിന് ഷാഹിര്‍ അഭിനയിച്ച് ഹിറ്റ് ചാര്‍ട്ടില്‍ ഇടം പിടിച്ച ഞാന്‍ ജാക്സനല്ലടാ ജോക്കറല്ലെടാ തുടങ്ങിയ ഗാനങ്ങള്‍ക്കൊപ്പമാണ് എല്‍ദോസ് കുന്നപ്പള്ളി ചുവട് വയ്ക്കുന്നത്.
സിനിമ താരം അലന്‍സിയറും അദ്ദേഹത്തിന് ഒപ്പം വേദിയിലുണ്ട്. നേരത്തെയും എല്‍ദോസിന്റെ നൃത്തച്ചുവടുകള്‍ സോഷ്യല്‍ മീഡിയ ഏറ്റെടുത്തിരുന്നു.