കൊടുങ്ങല്ലൂര്‍: കൊടുങ്ങല്ലൂരില്‍ പ്ലസ് ടു വിദ്യാര്‍ഥിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. പിന്നാലെ സമീപവാസിയായ സുഹൃത്ത് ആത്മഹത്യശ്രമം നടത്തി. മേത്തല പാലിയംതുരുത്ത് മുല്ലശ്ശേരി ഷൈനിന്റെ മകന് ലക്ഷ്മണ് (18) ആണ് മരിച്ചത്.
ബുധനാഴ്ച രാവിലെയാണ് ലക്ഷ്മണിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. വൈകീട്ടാണ് സമീപവാസിയായ സുഹൃത്ത് ജീവനൊടുക്കാന്‍ ശ്രമിച്ചത്. രാവിലെ വീട്ടുകാരാണ് കാര്‍പോര്‍ച്ചില്‍ തൂങ്ങിമരിച്ച നിലയില്‍ ലക്ഷ്മണിനെ കണ്ടെത്തിയത്.
ഇരിങ്ങാലക്കുട നാഷനല്‍ സ്കൂള്‍ വിദ്യാര്‍ഥിയും കായിക താരവുമായിരുന്നു. മരണം സംബന്ധിച്ച് കൂട്ടുകാര്‍ക്ക് വാട്സ്ആപ് സന്ദേശം അയച്ചിരുന്നതായി പറയുന്നു. തൃശൂര്‍ മെഡിക്കല്‍ കോളജില്‍ പോസ്റ്റ്മോര്‍ട്ടം നടത്തിയ മൃതദേഹം വൈകീട്ടോടെ സംസ്കരിച്ചു. ചിനുവാണ് മാതാവ്. സഹോദരി: ലക്ഷ്മി നന്ദ. കൊടുങ്ങല്ലൂര്‍ പൊലീസ് മേല്‍നടപടികള്‍ സ്വീകരിച്ചു.