രാമനാട്ടുകര: കോഴിക്കോട് എട്ടുവയസ്സുകാരിയെ പീഡിപ്പിച്ച റിട്ട. ഗ്രേഡ് എസ്.ഐ അറസ്റ്റില്‍. പുറ്റേക്കാട് പീസ്നെറ്റ് വീട്ടില്‍ ഉണ്ണിയെയാണ് (56) പോക്സോ നിയമപ്രകാരം ഫറോക്ക് പൊലീസ് അറസ്റ്റ് ചെയ്തത്. കുട്ടിയുടെ രക്ഷിതാവിന്റെ പരാതിയിലാണ് പൊലീസ് അറസ്റ്റു ചെയ്തത്.
എട്ടുവയസ്സുകാരിയായ പെണ്‍കുട്ടിയെ ദിവസങ്ങള്‍ക്ക് മുമ്പാണ് പ്രതി പീഡനത്തിനിരയാക്കിയത്. പ്രതിയുടെ വീട്ടില്‍വെച്ചും വീടിന് സമീപത്തെ ഷെഡില്‍ വെച്ചും നിരവധി തവണ ലൈംഗികമായി ഉപദ്രവിച്ചുവെന്ന് ചൈല്‍ഡ് ലൈനിനോടാണ് പെണ്‍കുട്ടി മൊഴി നല്‍കിയത്.
തുടര്‍ന്ന് ചൈല്‍ഡ് ലൈന്‍ നല്കിയ പരാതിയിലാണ് ഫറോക്ക് പൊലീസ് കേസെടുത്ത് പ്രതിയെ അറസ്റ്റ് ചെയ്തത്. കോടതിയില്‍ ഹാജരാക്കി പ്രതിയെ റിമാന്‍ഡ് ചെയ്തു. കോഴിക്കോട് സൗത്ത് അസി. കമീഷണറുടെ ഓഫിസില്‍ എസ്.ഐ റാങ്കിലിരിക്കേ വിരമിച്ച ഉണ്ണി സര്‍വിസിലിരിക്കെ പോക്സോ കേസുകളുടെ കേസ് ഫയലുകള്‍ കൈകാര്യം ചെയ്യുന്നതിലും കോടതിയില്‍ സമര്‍പ്പിക്കേണ്ട റിപ്പോര്‍ട്ടുകള്‍ തയാറാക്കുന്നതിലും വിദഗ്ധനായിരുന്നു.