തിരുവനന്തപുരം: കേരളത്തില്‍ ശക്തമായ മഴ ലഭിക്കുമെന്ന മുന്നറിയിപ്പിനെ തുടര്‍ന്ന് വിവിധ ജില്ലകളില്‍ പ്രഖ്യാപിച്ച ഓറഞ്ച് അലര്‍ട്ട് പിന്‍വലിച്ചു. ഇന്നും നാളെയുമായി പത്തനംതിട്ട, കോട്ടയം, ഇടുക്കി, പാലക്കാട്, മലപ്പുറം ജില്ലകളില്‍ പുറപ്പെടുവിച്ച അതീവ ജാഗ്രതാനിര്‍ദേശമാണ് പിന്‍വലിച്ചത്.
മഴ കുറഞ്ഞതിനെ തുടര്‍ന്നാണ് ഓറഞ്ച് അലേര്‍ട്ട് പിന്‍വലിച്ചത്. അതേസമയം തൃശൂര്‍, കണ്ണൂര്‍, കാസര്‍കോട് ഒഴികെയുള്ള ജില്ലകളില്‍ തൊട്ടുതാഴെയുള്ള യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ബംഗാള്‍ ഉള്‍ക്കടലിലെ ചക്രവാതച്ചുഴി ഇന്ന് തീവ്ര ന്യൂനമര്ദ്ദമായേക്കുമെന്ന പ്രവചനത്തിന്റെ അടിസ്ഥാനത്തില്‍ സംസ്ഥാനത്ത് അടുത്ത രണ്ട് ദിവസം കൂടി ശക്തമായ മഴ തുടരുമെന്നായിരുന്നു മുന്നറിയിപ്പ്.
സംസ്ഥാനത്ത് ഇന്നും നാളെയും ഒറ്റപ്പെട്ട അതിശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാല്‍ അതീവ ജാഗ്രത പാലിക്കാനും മുന്നറിയിപ്പില്‍ പറഞ്ഞിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ വിവിധ ജില്ലകളില്‍ ഇന്നും നാളെയും പ്രഖ്യാപിച്ച ഓറഞ്ച് അലര്‍ട്ടാണ് പിന്‍വലിച്ചത്. വ്യാഴവും വെള്ളിയും തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം, തൃശൂര്‍ ജില്ലകള്‍ ഒഴിയുള്ള ഇടങ്ങളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.