തൃശ്ശൂര്‍: തന്റെ യജമാനന് മടങ്ങിവരില്ലെന്നറിയാതെ കാത്തിരിക്കുന്ന ഒരു വളര്‍ത്തുനായയുടെ ചിത്രമാണ് ഇന്ന് സമൂഹമാധ്യമങ്ങളുടെ കണ്ണുനനയ്ക്കുന്നത്. കഴിഞ്ഞ ദിവസം കഴക്കൂട്ടത്ത് കെഎസ്ആര്‍ടിസി ബസിന് പിന്നില്‍ സ്കൂട്ടറിടിച്ച് മരിച്ച രാജേഷിനെയാണ് ഈ വളര്‍ത്തുനായ കാത്തിരിക്കുന്നത്.
കെ.എസ്.ആര്.ടി.സി ബസ്സിന് പിന്നില്‍ ഇടിച്ചുണ്ടായ അപകടത്തില്‍ മുപ്പത്തിയാറുകാരനായ രാജേഷും അഞ്ചുവയസുകാരന് ഋതിക്കും മരിക്കുകയായിരുന്നു. ചിത്തിര നഗര്‍ ബസ്സ്റ്റോപ്പില്‍ യാത്രക്കാരെ കയറ്റാന്‍ നിര്‍ത്തിയിരുന്ന ബസിന്റെ പിറകില്‍ കുടുംബം സഞ്ചരിച്ചിരുന്ന സ്കൂട്ടര്‍ ഇടിച്ചുകയറുകയായിരുന്നു.
തലസ്ഥാനത്തെ ഒരു അലുമിനിയം ഫാബ്രിക്കേഷന്‍ കമ്പനിയില്‍ എക്സിക്യൂട്ടിവായി ജോലി ചെയ്യുകയായിരുന്നു രാജേഷ്. ഇവര്‍ക്ക് ഒപ്പമുണ്ടായിരുന്നു രാജേഷിന്റെ ഭാര്യ സുജിത ഗുരുതരമായി പരിക്കേറ്റ് ആശുപത്രിയില്‍ ചികിത്സയിലാണ്. അപകടവിവരം അറിഞ്ഞ് അയല്‍വാസികള്‍ രാജേഷിന്റെ വീട്ടില്‍ എത്തിയിരുന്നു.
ഇതോടെ വീട്ടുമുറ്റത്ത് ആശങ്കയോടെ നോക്കി നില്‍ക്കുകയാണ് വളര്‍ത്തുനായ. വീട്ടിലെ അംഗത്തെ പോലെയാണ് രാജേഷും കുടുംബവും നായയെ വളര്‍ത്തി വരുന്നത്. അയല്‍വാസികള്‍ ചിലര്‍ നായക്ക് ഭക്ഷണം നല്‍കിയെങ്കിലും കഴിക്കാന്‍ കൂട്ടാക്കിയിട്ടുമില്ല. വീട്ടിനുള്ളില്‍ കയറിയ അപരിചിതരെ കാണുമ്പോള്‍ കുരച്ച് ശബ്ദമുണ്ടാക്കുന്ന നായ ഇപ്പോള്‍ മൗനം പാലിച്ചാണിരിക്കുന്നത്.