പയ്യന്നൂര്‍: നിര്‍മാണം നടക്കുന്ന സെപ്റ്റിക് ടാങ്കില്‍ വീണ് പരിക്കേറ്റ നാലു വയസുകാരിക്ക് ദാരുണാന്ത്യം. ജമ്മുവില്‍ സൈനികനായ പയ്യന്നൂര്‍ കൊറ്റിയിലെ കക്കറക്കല്‍ ഷമല്വി.കെ.അമൃത ദമ്പതികളുടെ ഏക മകള്‍ സാന്‍വിയയാണ് മരിച്ചത്.
ഞായറാഴ്ച രാവിലെ 11നാണ് അപകടമുണ്ടായത്. വീടിനടുത്തുള്ള പറമ്പിലെ നിര്‍മാണം നടക്കുന്ന സെപ്റ്റിക് ടാങ്കില്‍ വീഴുകയായിരുന്നു. ടാങ്കില്‍ നിറയെ വെള്ളമുണ്ടായതാണ് അപകടത്തിലേയ്ക്ക് വഴിവെച്ചത്. ഒപ്പമുള്ള കുട്ടികള്‍ ബഹളം വച്ചതിനെ തുടര്‍ന്ന് ഓടിയെത്തിയ പരിസരവാസികള്‍ സാന്‍വിയയെ പുറത്തെടുത്ത് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ഞായറാഴ്ച രാത്രി 9 മണിയോടെ മരിച്ചു.