കൊച്ചി: സംസ്ഥാനത്തെ പ്രളയബാധിതരുടെ ചികിത്സയ്ക്കായി 5000 ഡോക്ടര്‍മാരെ വിന്യസിക്കുമെന്ന് ഐഎംഎ അറിയിച്ചു. സ്വകാര്യ ആശുപത്രികളില്‍ പ്രളയബാധിതര്‍ക്ക് സൗജന്യ ചികിത്സയൊരുക്കുമെന്നും ഐഎംഎ വ്യക്തമാക്കി.
കനത്ത മഴയിലും വെള്ളപ്പൊക്കത്തിലും അകപ്പെട്ട് സംസ്ഥാനത്തെ ദുരിതാശ്വാസ ക്യാമ്പുകളില്‍ ലക്ഷക്കണക്കിന് ആളുകളാണ് കഴിയുന്നത്. ഇത്തരമൊരു സാഹചര്യത്തില്‍ ജലജന്യരോഗങ്ങളുള്പ്പെടെ പകര്‍ച്ച വ്യാധികള്‍ പടര്‍ന്നുപിടിക്കാനുള്ള സാധ്യതയുണ്ടെന്നും അതിനാല്‍ ജാഗ്രത പാലിക്കണമെന്നും ഐഎംഎ നിര്‍ദ്ദേശിച്ചു.