കോട്ടയം : വിവാഹ വാഗ്ദാനം നല്കി അധ്യാപികയെ പീഡിപ്പിച്ച സംഭവത്തില്‍ യുവാവ് അറസ്റ്റില്‍. ആലപ്പുഴ രാമങ്കരി സ്വദേശി റോബിന് ജോബി(27) നെയാണ് അടിമാലി പോലീസ് അറസ്റ്റ് ചെയ്തത്. എം.ജി. അധ്യാപികയെ ഒരു ലോഡ്ജ് മുറിയില്‍ എത്തിച്ചായിരുന്നു പീഡനം.
സംഭവത്തില്‍ അധ്യാപിക നല്കിയ പരാതിയിലാണ് അറസ്റ്റ്. ഇയാള്‍ പിന്നീട് കാലുമാറുകയായിരുന്നുവെന്ന് പരാതിയില്‍ പറയുന്നു. സര്‍വകലാശാലയുടെ മുന്പിലെ സമരപ്പന്തലില്‍ നിന്നായിരുന്നു അറസ്റ്റ്. ഇയാള്‍ ഭീം ആര്‍മി സംഘടനയുടെ സംസ്ഥാന നേതാവാണെന്ന് പോലീസ് പറഞ്ഞു.