പരപ്പനങ്ങാടി: ചെട്ടിപ്പടി സ്വദേശിയായ ബാലനെ പ്രകൃതി വിരുദ്ധ ലൈംഗീക പീഡനത്തിനിരയാക്കുകയും അശ്ലീല വീഡിയോകള്‍ കാണിക്കുകയും ചെയ്ത സംഭവത്തില്‍ സംഘപരിവാര്‍ പ്രവര്ത്തകന് അറസ്റ്റില്‍. ചെട്ടിപ്പടി ഷിനോജ് (43) ആണ് അറസ്റ്റിലായത്. പോക്സോ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്.
2020ല്‍ സ്കൂള്‍ വിദ്യാര്‍ത്ഥിയെ ഉപദ്രവിക്കുകയും മൊബൈല്‍ ഫോണില്‍ അശ്ലീല വീഡിയോകള്‍ കാണിക്കുകയും ചെയ്തതിനെതുടര്‍ന്ന് കുട്ടിയുടെ അമ്മ സംസ്ഥാന പോലീസ് മേധാവിക്ക് പരാതി നല്‍കിയിരുന്നു. പരാതിയുടെ അടിസ്ഥാനത്തില്‍ ഒക്ടോബര്‍ 19ന് രജിസ്റ്റര്‍ ചെയ്ത കേസിലാണ് അറസ്റ്റ്.
അറസ്റ്റുവൈകുന്നതും പ്രതിയുടെ സംഘപരിവാര്‍ ബന്ധവും ചേര്‍ത്തുവെച്ച് സാമൂഹിക മാധ്യമങ്ങളില്‍ പ്രതിഷേധമുയര്‍ന്നിരുന്നു. തുടര്‍ന്നാണ് അറസ്റ്റ്. ഇയാളുടെ കൈവശമുണ്ടായിരുന്ന മൊബൈല്‍ ഫോണും പൊലീസ് പിടിച്ചെടുത്തു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.