കൊച്ചി:മുല്ലപ്പെരിയാറിലെ ജലനിരപ്പ് 139 അടിയാക്കി കുറയ്ക്കാമെന്ന് മുല്ലപ്പെരിയാര്‍ സമിതി സുപ്രീംകോടതിയെ അറിയിച്ചു. ജലനിരപ്പ് രണ്ടോ മൂന്നോ അടിയായി കുറയ്ക്കണമെന്ന് കേന്ദ്രസര്‍ക്കാര്‍ സുപ്രീംകോടതിയില്‍ അറിയിച്ചിരുന്നു. ജനങ്ങളെ ബാധിക്കാത്ത വിധം വെള്ളം ഘട്ടം ഘട്ടമായി തുറന്നുവിടണമെന്നും കേന്ദ്രം ആവശ്യപ്പെട്ടിരുന്നു.
അമിത ജലം കേരളത്തിലേക്ക് ഒഴുക്കിവിട്ടാല്‍ പ്രളയത്തില്‍ മുങ്ങി കേരളത്തിന്റെ ദുരിതം ഇരട്ടിയാകും. അമിതമായി ഒഴുക്കിക്കളയുന്ന ജലം തമിഴ്നാട് തന്നെ കൊണ്ടുപോകണമെന്നും കേരളം ആവശ്യപ്പെട്ടു.
പെരുമഴ പെയ്യുമ്പോള്‍ മുല്ലപ്പെരിയാറിലെ ജലനിരപ്പ് 142 അടി എത്തിയാല്‍ മാത്രമേ നടപടി സ്വീകരിക്കുകയുള്ളൂവെന്നായിരുന്നു തമിഴ്നാടിന്റെ വാദം.
എന്നാല്‍ തമ്മിലടിക്കാനുള്ള സമയമല്ല ഇതെന്നും കോടതി വിമര്‍ശിച്ചു. തുടര്‍ന്ന് ഒഴുക്കിക്കളയുന്ന വെള്ളം കൊണ്ടുപോകാമെന്ന് തമിഴ്നാട് സമ്മതിക്കുകയായിരുന്നു. അടിയന്തര സാഹചര്യം അനുസരിച്ചു വേണം ഇത്തരം കാര്യങ്ങളില്‍ സംസ്ഥാനങ്ങള്‍ തീരുമാനമെടുക്കേണ്ടത്. ജലനിരപ്പ് കുറയ്ക്കാനും ദുരന്തനിവാരണപ്രവര്‍ത്തനങ്ങള്‍ മുന്നോട്ടുകൊണ്ടുപോകാനും കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ ഒറ്റക്കെട്ടായി പ്രവര്‍ത്തിക്കേണ്ട സമയമാണിതെന്നും ചീഫ്ജസ്റ്റിസ് ദീപക്മിശ്ര അധ്യക്ഷനായ ബെഞ്ച് ഓര്‍മിപ്പിച്ചു.