ദുബായ്: ചലച്ചിത്ര നടന് നടന് സുരാജ് വെഞ്ഞാറമൂടിനും യുഎഇ ഗോള്‍ഡന്‍ വിസ ലഭിച്ചു. ദുബായ് ആര്‍ട്സ് ആന്‍ഡ് കള്‍ച്ചര്‍ അതോറിട്ടിയാണ് ദീര്‍ഘകാല ഗോള്‍ഡന്‍ വിസ താരത്തിന് അനുവദിച്ചത്. ദുബായിയിലെ സര്‍ക്കാര്‍ സേവന ദാതാക്കളായ ഇസിഎച്ചാണ് വീസ നടപടിക്രമങ്ങള്‍ പൂര്‍ത്തീകരിച്ചത്.
ഇഖ്ബാല്‍ മാര്‍ക്കോണി, പി.എം അബ്ദുറഹ്മാന്, അംജദ് മജീദ്, ജംഷാദ് അലി, റജീബ് മുഹമ്മദ്, സി.എസ്. സുബലക്ഷ്മി എന്നിവര്‍ ചേര്‍ന്നാണ് സുരാജിന് വിസ കൈമാറിയത്. വ്യത്യസ്ത മേഖലകളില്‍ കഴിവ് തെളിയിച്ചവര്‍ക്ക് യുഎഇ സര്‍ക്കാര്‍ നല്‍കുന്നതാണ് 10 വര്‍ഷത്തേക്കുള്ള ഗോള്‍ഡന്‍ വിസ. നേരത്തെ മമ്മൂട്ടി, മോഹന്‍ലാല്‍ തുടങ്ങിയ സിനിമാ രംഗത്തെ പ്രമുഖര്‍ക്ക് ഗോള്‍ഡന്‍ വിസ ലഭിച്ചിരുന്നു.