തിരുവനന്തപുരം: മൊബൈലില്‍ കൂടി സ്നേഹം നടിച്ച് 12കാരിയെ തട്ടിക്കൊണ്ടുപോയ രണ്ടുപേര്‍ അറസ്റ്റില്‍. കന്യാകുമാരി മേല്‍പ്പാലത്ത് നിലാവണിവിളയില്‍ പ്രദീപ് (25), വിളവന്‍കോട് അയന്തിവിള വീട്ടില്‍ മെര്ളിന്(29) എന്നിവരെയാണ് പൂവാര്‍ പൊലീസ് പിടികൂടിയത്.
പൂവാര്‍ ചെക്കടി സ്വദേശിയായ പന്ത്രണ്ടുകാരിയെയാണ് തട്ടിക്കൊണ്ടുപോയത്. ഇക്കഴിഞ്ഞ 21ന് ഉച്ചയോടെ അരുമാനൂ#ര്‍ ബസ് സ്റ്റാന്‍ഡില്‍ നിന്നാണ് കുട്ടിയെ സംഘം തട്ടിക്കൊണ്ടുപോയത്. പന്ത്രണ്ടുകാരിയെ കാണാതായത് പൊലീസിനെ ദിസങ്ങളോളം വട്ടം കറക്കിയിരുന്നു. രണ്ട് സംഘങ്ങളായി പൊലീസ് മൂന്ന് ദിവസം രാവും പകലും നീണ്ട തിരച്ചിലിനൊടുവിലാണ് കുട്ടിയെയും പ്രതികളെയും കണ്ടെത്തിയത്.
കുട്ടിയുടെ ഫോണ്‍ നമ്പര്‍ സൈബര്‍ സെല്ലിന്റെ സഹായത്തോടെ പരിശോധിച്ചതില്‍ സംഭവ ദിവസം നിരന്തരം വിളിച്ചത് തമിഴ്നാട്ടുകാരനെന്ന് കണ്ടെത്തിയതോടെ അന്വേഷണം അങ്ങോട്ട് വ്യാപിപ്പിച്ചു. നെയ്യാറ്റിന്‍കര ഡിവൈഎസ്പി അനില്‍കുമാറിന്റെ മേല്‍നോട്ടത്തില്‍ കാഞ്ഞിരംകുളം സി.ഐ അജിചന്ദ്രന്‍ നായര്‍ ഉള്‍പ്പെടെ അന്വേഷണത്തിന് രണ്ട് സംഘങ്ങള്‍ രൂപികരിച്ചു.
ഇതിനിടയില്‍ തട്ടിക്കൊണ്ടുപോയവര്‍ മൊബൈല്‍ ഓണ്‍ ചെയ്ത് സുഹൃത്തിനെ വിളിച്ചത് പൊലീസിന് കാര്യങ്ങള്‍ എളുപ്പമാക്കി. രാത്രിയോടെ പേച്ചിപ്പാറയില്‍ എത്തിയ സംഘം തമിഴ്നാട് പൊലീസിന്റെ സഹായത്തോടെ പ്രദേശം അരിച്ച് പെറുക്കി രാത്രി രണ്ടരയോടെ കുട്ടിയെയും തട്ടിക്കൊണ്ടു പോയവരെയും സാഹസികമായി പിടികൂടി. ചോദ്യം ചെയ്യലിന് ശേഷം അറസ്റ്റ് രേഖപ്പെടുത്തിയ പ്രതികളെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡു ചെയ്തു.