എടക്കര: കനത്തമഴയില്‍ വെള്ളം കയറി ചെളി നിറഞ്ഞ വീട് വൃത്തിയാക്കുന്നതിനിടെ ഗൃഹനാഥന് ഷോക്കേറ്റു മരിച്ചു. ചുങ്കത്തറ എരുമമുണ്ട ചെമ്പന്‍കൊല്ലി മാടമ്പത്ത് അബ്ദുള്‍ ഖാദര്‍-കുഞ്ഞിപാത്തു ദമ്പതികളുടെ മകന് ഇബ്രാഹിം (44) ആണ് മരിച്ചത്.
മഴ ശക്തമായി പെയ്തതിനെ തുടര്‍ന്ന് കഴിഞ്ഞ ദിവസം ഇവരുടെ വീട്ടില്‍ വെള്ളം കയറിയിരുന്നു. വെള്ളം ഇറങ്ങിയതോടെ വീടിനകത്തു കയറിയ ചെളി വൃത്തിയാക്കുന്നതിനിടെയാണ് അപകടം സംഭവിച്ചത്.