കൊച്ചി: സ്വര്‍ണവില കുതിച്ചുയരുന്നു. സംസ്ഥാനത്ത് സ്വര്‍ണ വില ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിലയിലെത്തി. പവന് 80 രൂപയാണ് ഇന്നു കൂടിയത്. ഇതോടെ ഒരു പവന് സ്വര്‍ണത്തിന്റെ വില 35,880 രൂപയായി ഉയര്‍ന്നു. ഗ്രാം വില പത്തു രൂപ ഉയര്‍ന്ന് 4485 രൂപയായി.
രണ്ടു ദിവസമായി സ്വര്‍ണ വില മാറ്റമില്ലാതെ തുടരുകയായിരുന്നു. ഇതിന് പിന്നാലെയാണ് ഇന്ന് വില ഉയര്‍ന്നത്. 35,800 രൂപയായിരുന്നു ശനി, ഞായര്‍ ദിവസങ്ങളിലെ വില. ഒന്നാം തീയതി രേഖപ്പെടുത്തിയ 34,720 രൂപയാണ് ഈ മാസത്തെ ഏറ്റവും കുറഞ്ഞ വില.
അതേസമയം, സ്വര്‍ണവില ഇനിയും കുതിച്ചുയരുമെന്നാണ് വിദഗ്ധര്‍ പറയുന്നത്. ആഗോള വിപണിയിലെ ചലനങ്ങളാണ് വിപണിയെ സ്വാധീനിക്കുന്നത്.