കൊച്ചി: പ്രളയക്കെടുതി പ്രതികൂലമായി ബാധിച്ചതിനെ തുടര്‍ന്ന് കൊച്ചിയിലെ ലുലുമാള്‍ അടച്ചു. ഇടപ്പള്ളിയിലെ വെള്ളപ്പൊക്കം സ്ഥാപനത്തിന്റെ പ്രവര്‍ത്തനത്തിന് തടസ്സമായി. വൈദ്യുതിയില്ലാത്ത സാഹചര്യത്തില്‍ മാളിന്റെ പ്രവര്‍ത്തനം നടത്താന്‍ സാധിക്കാത്ത സ്ഥിതിയാണ് നിലവിലുള്ളതെന്ന് ലുലുമാള്‍ അധികൃതര്‍ അറിയിച്ചു.
താല്‍ക്കാലികമായി ഇന്നത്തേയ്ക്ക് മാത്രമാണ് മാള്‍ അടച്ചിരിക്കുന്നത്. സാഹചര്യങ്ങള്‍ അനുകൂലമായാല്‍ നാളെ തന്നെ മാള്‍ വീണ്ടും തുറന്നു പ്രവര്‍ത്തിക്കാന്‍ സാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് പിആര്‍ഓ അറിയിക്കുന്നു.
പ്രളയം തുടരുന്നതിനാല്‍ മധ്യകേരളത്തിലെ ഭൂരിഭാഗം വ്യാപാര സ്ഥാപനങ്ങളും അടഞ്ഞുകിടപ്പാണ്. പലസ്ഥാപനങ്ങളിലും വെള്ളം കയറി സാധനങ്ങള്‍ നശിച്ചിട്ടുണ്ട്. വ്യാപാര സ്ഥാപനങ്ങള്‍ അടഞ്ഞു കിടക്കുന്നതിനാല്‍ ജനങ്ങള്‍ക്ക് അവശ്യസാധനങ്ങള്‍ ലഭിക്കാത്ത സാഹചര്യവും നിലവിലുണ്ട്.
അതേസമയം നദികള്‍ കരകവിഞ്ഞതിനെ തുടര്‍ന്ന് വിവിധ പ്രദേശങ്ങളില്‍ ഒറ്റപ്പെട്ടുപോയവരെ രക്ഷിക്കുന്നതിനുള്ള ദ്രുതഗതിയിലുള്ള രക്ഷാപ്രവര്‍ത്തനം പുരഗമിക്കുകയാണ്. ഇന്ന് പുലര്‍ച്ചെ മുതല്‍ സമഗ്ര രക്ഷാപ്രവര്‍ത്തനം ആരംഭിച്ചതായി ജില്ലാ കളക്ടര്‍മാര്‍ അറിയിച്ചു.