തിരുവനന്തപുരം: ഏറെ നാളത്തെ കാത്തിരിപ്പിനൊടുവില്‍ സിനിമ തിയറ്ററുകള്‍ തിങ്കളാഴ്ച തുറക്കുകയാണ്. എന്നാല്‍ മലയാളം ചിത്രങ്ങളുടെ റിലീസ് വൈകുമെന്നാണ് റിപ്പോര്‍ട്ട്. ജയിംസ് ബോണ്ട് ചിത്രമായ നോടൈം ടു ഡൈ ആകും തിങ്കളാഴ്ച പ്രദര്‍ശനത്തിനെത്തുക.
കോവിഡ് വ്യാപിച്ചതോടെ അടച്ചുപൂട്ടിയ തിയറ്റുകള്‍ തുറക്കാനിരിക്കെ മന്ത്രി സജി ചെറിയാനുമായി സിനിമ സംഘടനകള്‍ ഇന്ന് ഓണ്‍ലൈനില്‍ ചര്‍ച്ച നടത്തും. തിങ്കളാഴ്ച തിയറ്റര്‍ തുറക്കുമെങ്കിലും മലയാളം സിനിമകള്‍ എന്ന് റിലീസ് ചെയ്യുമെന്ന കാര്യത്തില്‍ വ്യക്തതയില്ല.
തിയറ്റര്‍ തുറന്നാല്‍ ആദ്യം റിലീസ് ചെയ്യുെമന്ന് പ്രഖ്യാപിച്ചിരുന്ന അജഗജാന്തരം ഉള്‍പ്പടെ പല സിനിമകളുടെയും കാര്യത്തിലും സമാന അവസ്ഥയാണ്. പ്രേക്ഷകര്‍ എത്രകണ്ട് തിയറ്ററിലേക്ക് എത്തുമെന്നതും ആശങ്കയോടെയാണ് നിര്‍മാതാക്കളും തിയറ്റര്‍ ഉടമകളും കാണുന്നത്.