ആലുവ: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ലൈംഗികമായി ഉപദ്രവിച്ച കേസില്‍ കൊച്ചിയില്‍ വൈദികന് അറസ്റ്റില്‍. വരാപ്പുഴ തുണ്ടത്തുംകടവ് തൈപ്പറമ്പില്‍ സിബി വര്‍ഗീസ് ആണ് പിടിയിലായത്.
എറണാകുളം റൂറല്‍ ജില്ലാ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തത്. മരട് സെയ്ന്റ് മേരീസ് മഗ്ദലീന് പള്ളി സഹവികാരിയായിരുന്നു. സംഭവത്തിന് ശേഷം ഇയാള്‍ വിവിധ സംസ്ഥാനങ്ങളില്‍ ഒളിവിലായിരുന്നു. ജില്ലാ ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പി. വി. രാജീവിന്റെ നേതൃത്വത്തിലായിരുന്നു അന്വേഷണം.