ഇടുക്കി; കുത്തിയൊലിച്ചെത്തിയ വെള്ളത്തിന് നടുവിലെ ചെറുതോണിപ്പാലത്തിലൂടെ കുഞ്ഞിനെ മാറോടണച്ചുപിടിച്ച് ഓടുന്ന ദുരന്തനിവാരണ സേനാംഗത്തിന്റെ ചിത്രം നടുക്കുന്നതായിരുന്നു. 2018ലെ കേരളത്തിലെ പ്രളയത്തിന്റെ നേര്‍ച്ചിത്രമായിരുന്നു ആ ഓട്ടം.
ഇന്ന് ഇതാ ആ പാലം കാണാന്‍ അച്ഛനൊപ്പം എത്തിയിരിക്കുകയാണ് അന്നത്തെ ആ കുഞ്ഞ് തക്കുടു. അന്ന് പനിയും ശ്വാസംമുട്ടലും കാരണം ക്ഷീണിച്ച് അവശനായിരുന്നു തക്കുടു എന്ന സൂരജ്. കണ്ണടച്ചു തൊളില്‍ ചാഞ്ഞു കിടന്നതിനാല്‍ കുത്തിയൊലിച്ചു വരുന്ന പ്രളയജലം കാണാന്‍ അന്നവന് സാധിച്ചില്ല.
വര്‍ഷങ്ങള്‍ മൂന്നു പിന്നിട്ടപ്പോള്‍ വീണ്ടും ഇടുക്കി ഡാം തുറന്നിരിക്കുകയാണ്. അന്ന് കാണാതെപോയ കാഴ്ചകാണാന്‍ അച്ഛനൊപ്പം ആറു വയസുകാരന് എത്തി. ഴയ പ്രളയത്തിന്റെ ഓര്‍മയെന്നോണം അവന് ഇന്നും പനി ബാധിതനായിരുന്നു. എന്നാല്‍ ഇടുക്കി അണക്കെട്ട് തുറന്നു എന്നറിഞ്ഞതോടെ അതു കാണണമെന്ന് തക്കുടുവിന് ആഗ്രഹമായി. അതോടെയാണ് മകനെയും കൂട്ടി വിജയരാജ് പാലം കാണാന്‍ എത്തുന്നത്. അവിടെ വച്ച് ലോകം കണ്ട പഴയ കഥയും മകന് പറഞ്ഞുകൊടുത്തു.