തിരുവനന്തപുരം: മഴക്കെടുതിയില്‍ കനത്ത നാശനഷ്ടങ്ങള്‍ സംഭവിച്ച കേരളത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് തിബറ്റന്‍ ആത്മീയ നേതാവ് ദലൈലാമ. കനത്തമഴയെ തുടര്‍ന്ന് നിരവധിപേര്‍ മരിക്കാനിടയായതില്‍ ദലൈലാമ ദുഃഖം രേഖപ്പെടുത്തുകയും സഹായം വാഗ്ദാനം ചെയ്തു. മുഖ്യമന്ത്രി പിണറായി വിജയെനെഴുതിയ കത്തിലാണ് ദലൈലാമ പിന്തുണ പ്രഖ്യാപിച്ചത്.
‘സര്‍ക്കാറും ബന്ധപ്പെട്ട വകുപ്പുകളും ജനങ്ങള്‍ക്ക് സഹായമെത്തിക്കാനുള്ള പ്രവര്‍ത്തനങ്ങളിലാണെന്നറിയാം. കേരളത്തോടുള്ള തന്റെ ഐക്യദാര്‍ഢ്യത്തിന്റെ ഭാഗമായി ദലൈലാമ ട്രസ്റ്റില്‍ നിന്ന് ഒരു തുക സംഭാവനയായി ഞാന്‍ വാഗ്ദാനം ചെയ്യുന്നു,’ മുഖ്യമന്ത്രിക്കയച്ച കത്തില്‍ ദലൈലാമ പറഞ്ഞു.