തിരുവനന്തപുരം: കേരളത്തില്‍ കഴിഞ്ഞ ദിവസങ്ങളിലുണ്ടായ മഴയില്‍ വലിയ നാഷനഷ്ടങ്ങളാണ് സംഭവിച്ചത്. നിരവധി പേരുടെ ജീവന് നഷ്ടമായി. പല ജില്ലകളിലും ഇന്ന് മഴ തുടരുമെന്ന് മുന്നറിയിപ്പ് നല്‍കിയിരിക്കുകയാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. ഇടിമിന്നലിനും ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്നാണ് അറിയിപ്പ്.
പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം, വയനാട് എന്നീ ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ മഴയ്ക്ക് സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. പത്തനംതിട്ടയില്‍ ജാഗ്രത തുടരുകയാണ്. മലയോരമേഖലയില്‍ ശക്തമായ മഴയുണ്ട്.
പമ്പ ,അച്ചന്‍കോവില്‍, മണിമല നദികളില്‍ ജലനിരപ്പ് ഉയര്‍ന്നു. കക്കി അണക്കെട്ട് 11 മണിക്ക് തുറക്കും. ഇടുക്കിയില്‍ ജലനിരപ്പ് 2397 അടിയിലേക്കെത്തി. കോഴിക്കോട് കനത്ത മഴയ്ക്ക് നേരിയ ശമനമുണ്ട്. പാലക്കാടു മഴയുണ്ടെങ്കിലും ശക്തമല്ല ഭാരതപ്പുഴയില്‍ ജലനിരപ്പ് കൂടി. ജില്ലയിലെ 8 ല്‍ ആറു ഡാമുകളും തുറന്നിട്ടുണ്ട്.