തിരുവനന്തപുരം: കേരളത്തില്‍ പച്ചക്കറി വില കുത്തനെ ഉയരുന്നു. തക്കാളിക്കും ബീന്‍സിനും വില കുതിച്ചുയരുകയാണ്. തമിഴ്നാട്ടില്‍ മഴ മൂലം കൃഷി നാശമുണ്ടായതാണ് വില ഉയരാന്‍ കാരണം. എന്നാല്‍ തമിഴ്നാട്ടിലെ മൊത്തവിതരണ ചന്തയില്‍ മറ്റു പച്ചക്കറിക്കള്‍ക്ക് മുമ്പത്തേതില്‍ നിന്ന് വില കാര്യമായി കൂടിയിട്ടില്ല.
കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ സംസ്ഥാനത്ത് തക്കാളിക്ക് മൂന്നിരിട്ടിയാണ് വില വര്‍ധിച്ചത്. തിരുവനന്തപുരത്തെ മാര്‍ക്കറ്റില്‍ കിലോയ്ക്ക് 60 രൂപ. തമിഴ്നാട്ടിലെ തേനിയില്‍ മഴ മൂലം തക്കാളി ചെടികള്‍ അഴുകി നശിച്ചു. പഴങ്ങള്‍ കൊഴിഞ്ഞു പോയി. ശേഷിച്ചവ പറിച്ചെടുക്കുകയാണ് കര്‍ഷകര്‍.
വലിയ നഷ്ടമാണ് കര്‍ഷകര്‍ക്കുണ്ടായിരിക്കുന്നത്. ബീന്‍സും അമരപ്പയറും മല്ലിയിലയും മഴയില്‍ നശിച്ചു. ഇതോടെ കേരളത്തിലേയ്ക്ക് പച്ചക്കറിയെത്തുന്ന ഗൂഡല്ലൂരിലെ മൊത്ത വിതരണ ചന്തയില്‍ ഇവയുടെ വില കൂടി. രണ്ടാഴ്ചയ്ക്കിടെ തക്കാളിക്ക് കിലോയ്ക്ക് പത്തുരൂപ കൂടി 30 രൂപയായി.
ബീന്‍സിനും പത്തു രൂപ കൂടി. മറ്റു പച്ചക്കറികള്‍ക്ക് തമിഴ്നാട്ടില്‍ രണ്ടാഴ്ചയ്ക്കിടെ വില കൂടിയിട്ടില്ല. ദിവസവും ഇന്ധന വില വര്‍ധന ഉയരുന്നുണ്ടെങ്കിലും രണ്ടും മാസ് മുന്‍പ് കൂട്ടിയ ചരക്കു കൂലിയാണ് ഇപ്പോഴും ലോറി ഉടമകള്‍ ഈടാക്കുന്നത്