തിരുവനന്തപുരം: കേരളത്തില്‍ സ്വര്‍ണവില ഉയരുന്നു. ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്കിലാണ് സ്വര്‍ണവില തുടരുന്നത്. പവന് 200 രൂപയുടെ വര്‍ധനവാണ് ഇന്നലെയുണ്ടായത്. ഇന്നും ഇതേ വില തുടരുകയാണ്. ഒരു പവന് സ്വര്‍ണത്തിന് 35,320 രൂപയാണ് ഇന്നത്തെ വില.
ഗ്രാമിന് 4415 രൂപയായി. ഗ്രാമിന് 25 രൂപയുടെ വര്‍ധനവാണ് ഇന്നലെ ഉണ്ടായത്. ഈ മാസം ആദ്യം ഏറ്റവും കുറഞ്ഞ നിരക്കിലായിരുന്ന സ്വര്‍ണവില ഒക്ടോബര്‍ എട്ടിന് ഏറ്റവും ഉയര്‍ന്ന നിലയിലെത്തി. വ്യാഴാഴ്ച്ച ഒരു പവന് 35,040 രൂപയും ഗ്രാമിന് 4380 രൂപയുമായിരുന്നു.
വില ഉയര്‍ന്നാലും താഴ്ന്നാലും സുരക്ഷിത നിക്ഷേപമായാണ് സ്വര്‍ണത്തെ ജനം കാണുന്നത്. നിക്ഷേപമൂല്യം എന്നതിലുപരി സ്വര്‍ണത്തെ ആഭരണങ്ങളായും നാണയങ്ങളായും കൈവശം വെയ്ക്കാനാണ് ജനം താല്പര്യപ്പെടുന്നത്. സ്വര്‍ണത്തിന്റെ രാജ്യാന്തര വില, ഡോളര്‍- രൂപ വിനിമയ നിരക്ക്, ഇറക്കുമതി തീരുവ എന്നിവ അടിസ്ഥാനമാക്കിയാണ് സ്വര്‍ണ വില നിശ്ചയിക്കപ്പെടുന്നത്.