തൊടുപുഴ: ഔപചാരികമായി പൂജാവിധികള്‍ അഭ്യസിച്ച് പൂജാരിണിമാരായി മുപ്പതോളം സ്ത്രീകള്‍. തൊടുപുഴയ്ക്കടുത്തെ പേരമംഗലം നാഗരാജാ ക്ഷേത്രത്തില്‍ നിന്നാണ് 30ഓളം സ്ത്രീകള്‍ ദീക്ഷ സ്വീകരിച്ച് പൂജാരിണികളായത്. ക്ഷേത്രങ്ങളിലെ സ്ത്രീപ്രവേശനം പോലും തര്‍ക്കവിഷയമായ കാലത്ത് മാതൃകയായിരിക്കുകയാണ് ഇവിടെ.
പൂജാവിധികള്‍ ചിട്ടയോടെ പഠിച്ച മുപ്പത് സ്ത്രീകള്‍ പൗരോഹിത്യത്തിലേയ്ക്ക് കടന്നു. ജോത്സ്യന് കെവി സുഭാഷിന്റെ ശിക്ഷണത്തിലായിരുന്നു പഠനം. പേരമംഗലം നാഗരാജ ക്ഷേത്രത്തിലെ 26 ഉപക്ഷേത്രങ്ങളുടെ നിര്‍മ്മാണം നടന്നുവരികയാണ്. ഇവിടങ്ങളില്‍ പൂജാരിണിമാര്‍ക്ക് കൂടുതല്‍ പ്രാധാന്യവും അവസരവും നല്‍കാനാണ് തീരുമാനം. പൂജാവിധികള്‍ പഠിച്ചെടുത്ത് ദീക്ഷ സ്വീകരിച്ച് പൂജ ചെയ്യുന്ന സ്ത്രീകള്‍ കേരളത്തില്‍ അപൂര്‍വ്വ സംഭവമാണ്.