മലപ്പുറം: സംസ്ഥാനത്ത് കനത്തമഴ തുടരുകയാണ്. വിവിധയിടങ്ങളില്‍ വലിയ നാശനഷ്ടങ്ങളാണ് ഉണ്ടായിരിക്കുന്നത്. മൂന്നുമരണവും റിപ്പോര്‍ട്ട് ചെയ്തു. മലപ്പുറം, പാലക്കാട്, തൃശൂര്‍, കൊല്ലം തുടങ്ങയ ജില്ലകളിലാണ് കൂടുതല്‍ മഴക്കെടുതികള്‍ സംഭവിച്ചിരിക്കുന്നത്.
മലപ്പുറം കരിപ്പൂരില്‍ വീട് തകര്‍ന്ന് രണ്ടുകുട്ടികള്‍ മരിച്ചു. മതാകുളത്തെ അബുബക്കര്‍ സിദ്ദിഖിന്റെ മക്കളായ ലിയാന ഫാത്തിമ, ലുബാന ഫാത്തിമ എന്നിവരാണ് മരിച്ചത്. കൊണ്ടോട്ടി ടൗണില്‍ ദേശീയപാതയില്‍ വെള്ളംകയറി. തിരുവാലി ചെള്ളിത്തോട് പാലത്തിനടുത്ത് റോഡ് ഇടിഞ്ഞുതാണു.
ആലുവ മണപ്പുറം മുങ്ങി. ശക്തി കുറഞ്ഞെങ്കിലും ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ മഴ തുടരുന്നു. ഇടമലയാര്‍ വൈശാലി ഗുഹയ്ക്കു സമീപം മണ്ണിടിഞ്ഞു. താളുംകണ്ടം പൊങ്ങുംചുവട് ആദിവാസി കോളനികള്‍ ഒറ്റപ്പെട്ടു. സംസ്ഥാനത്ത് വരുംദിവങ്ങളിലും മഴ തുടരുമെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചത്.