മാറനല്ലൂര്‍: മദ്യപിച്ചെത്തി വയോധികയെ പീഡിപ്പിക്കാന്‍ ശ്രമം നടത്തിയ സംഭവത്തില്‍ മുപ്പത്തിയൊമ്പതുകാരനെ പോലീസ് അറസ്റ്റ് ചെയ്തു. ഊരൂട്ടമ്പലം നീറമണ്‍കുഴി നാരായണ സദനത്തില്‍ അജിത് കുമാറിനെയാണ് മാറനല്ലൂര്‍ പോലീസ് അറസ്റ്റ് ചെയ്തത്.
ഇക്കഴിഞ്ഞ നാലിനാണ് സംഭവം നടന്നത്. മദ്യലഹരിയിലായിരുന്ന ഇയാള്‍ ഒറ്റയ്ക്ക് താമസിക്കുന്ന എണ്‍പത്തിമൂന്ന് വയസ്സുള്ള വയോധികയെ വീട്ടില്‍ക്കയറി പീഡിപ്പിക്കാന്‍ ശ്രമിക്കുകയായിരുന്നു. സംഭവത്തിന് പിന്നാലെ വയോധിക ബന്ധുക്കളെ വിവരം അറിയിച്ചു.
ഇവര്‍ പോലീസില്‍ പരാതി നല്കി. തുടര്‍ന്ന് മാറനല്ലൂര്‍ എസ്.എച്ച്.ഒ. തന്‍സീം അബ്ദുള്‍ സമദിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് പ്രതിയെ പിടികൂടിയത്. കോടതിയില്‍ ഹാജരാക്കിയ ഇയാളെ റിമാന്‍ഡ് ചെയ്തു.