കൊച്ചി: ഇന്ത്യയിലെ ഏറ്റവും സമ്പന്നനായ മലയാളിയായി ലുലു ഗ്രൂപ്പ് ചെയര്മാന് എം.എ. യൂസഫലി. 37,500 കോടി രൂപയാണ് അദ്ദേഹത്തിന്റെ ആസ്തി. 18744 കോടിയില്‍ അധികം രൂപയാണ് പ്രമുഖ പ്രവാസി വ്യവസായിയായ രവി പിള്ളയുടെ ആസ്തി.
ആസ്തികള്‍ കൂട്ടിയാല്‍ മുത്തൂറ്റ് കുടുംബമാണ് മലയാളികള്‍ക്കിടയിലെ സമ്പന്ന കുടുംബം. ഏകദേശം 48,000 കോടി രൂപയാണ് മൊത്തം ആസ്തി. ഫോബ്സ് തയ്യാറാക്കിയ പട്ടികയില്‍ ആകെ ആറ് മലയാളികളാണ് ഇടം പിടിച്ചിട്ടുള്ളത്. ബൈജൂസ് ആപ്പ് സ്ഥാപകന്‍ ബൈജു രവീന്ദ്രനാഥ്, ഭാര്യ ദിവ്യ, എസ് ഗോപാലകൃഷ്ണന്, എസ്. ഡി ഷിബുലാല്‍ എന്നിവരാണ് മറ്റുള്ളവര്‍.
രാജ്യത്തെ അതിസമ്പന്നന്റെ സ്ഥാനം മുകേഷ് അംബാനി( (92.7 ബില്യണ്‍)ക്ക് തന്നെയാണ്. തൊട്ടുപിന്നാലെ ഗൗതം അദാനി (74 ബില്യണ്‍)യും ശിവനാടാറും (31 ബില്യണ്‍), രാധാകൃഷ്ണ ദമാനി(29.4 ബില്യണ്‍), സൈറസ് പൂനാവാല(19 ബില്യണ്‍) എന്നിവരുമുണ്ട്.