തിരുവനന്തപുരം: ഇന്ധന വില ദിനം പ്രതി ഉയരുന്നതിനൊപ്പം ജനങ്ങള്‍ക്ക് ഇരുട്ടടിയായി പച്ചക്കറി വിലയിലും കുതിപ്പ്. ഒരാഴ്ച മുന്‍പുള്ള വിലയില്‍ നിന്നും ഇരട്ടിയോളമാണ് സംസ്ഥാനത്തെ ചില്ലറ വിപണയില്‍ സവാളയ്ക്കും തക്കാളിക്കും ഇപ്പോള്‍ ഉയര്‍ന്നിരിക്കുന്നത്. തക്കാളി കിലോയ്ക്ക് 16 രൂപ വരെ ഉയര്‍ന്നു. കോഴിക്കോട് മൊത്തവിപണിയില്‍ ഒരാഴ്ച മുമ്പ് 20 രൂപയായിരുന്ന സവാള വില ഇപ്പോള്‍ 38 രൂപയിലെത്തി. ചില്ലറ വിപണിയില്‍ ഇത് നാല്പത് രൂപയ്ക്ക് മുകളിലാണ്.
പയര്‍, ബീന്‍സ് തുടങ്ങിയവയുടെ ലഭ്യതയില്‍ ഉണ്ടായ കുറവ് ഇവയുടെ വില ഉയരാനും ഇടയാക്കിയിട്ടുണ്ട്. 30 രൂപ ഉണ്ടായിരുന്നിടത്ത് ഇപ്പോള്‍ 60 മുതല്‍ 70 രൂപ വരെയാണ് വില. മുരിങ്ങക്കായുടെ വില ഇരുപത് രൂപയോളം ഉയര്‍ന്നു. ക്യാരറ്റിനും വില വര്‍ധിച്ചു. വിള നാശവും ലോറി വാടക കൂടിയതും വിലക്കയറ്റം രൂക്ഷമാവാന്‍ ഇടയാക്കിയെന്നാണ് ലഭിക്കുന്ന വിവരം.