ആരേയും ആകര്‍ഷിക്കുന്ന കാഴ്ചയൊരുക്കി ഇടുക്കിയിലെ മലനിരകളില്‍ സ്പാത്തോഡിയ മരങ്ങള്‍ പൂവിട്ടു. ഓറഞ്ചും മഞ്ഞയും ഇടകലര്‍ന്ന പൂക്കള്‍ സഞ്ചാരികളുടെ കാഴ്ചകള്‍ക്ക് കുളിര്മയേകുന്നതാണ്. വഴിയരികിലും തേയിലക്കാടുകള്‍ക്ക് നടുവിലും ദൃശ്യവിസ്മയം തീര്‍ത്ത് സ്പാത്തോഡിയ മരങ്ങള്‍ പൂത്തുനില്ക്കുകയാണ്.
കാഴ്ച കാണാന്‍ സഞ്ചാരികളും എത്തി തുടങ്ങിയിട്ടുണ്ട്. മലയോര മേഖലയില്‍ മലേറിയ പടര്‍ന്ന് പിടിച്ചപ്പോള്‍ കൊതുക് നശീകരണത്തിനായി ബ്രിട്ടീഷുകാര്‍ ആഫ്രിക്കന്‍ ഉഷ്ണമേഖലയില്‍ നിന്നും 19-ാം നൂറ്റാണ്ടിലാണ് കേരളത്തിലേക്ക് സ്പാത്തോഡിയ മരങ്ങള്‍ കൊണ്ടുവന്നത്. നിരവധി ഔഷധഗുണങ്ങളുളള ഈ മരം കമ്പ്, കായ് എന്നിവയില്‍ നിന്നും അതിവേഗം മുളച്ച് വളരുന്നവയാണ്.