കോട്ടയം നഗരം പശ്ചാത്തലമാക്കി ഒരുക്കിയ ഫാഷന്‍ ഫോട്ടോഷൂട്ട് ആണ് ഇന്ന് സൈബറിടത്ത് നിറയുന്നത്. കോട്ടയം വിഡിയോ പാര്‍ക് സ്റ്റുഡിയോ ആണ് വ്യത്യസ്തമായ ഈ ഫോട്ടോഷൂട്ടിന് പിന്നില്‍. മെര്‍ലിനാണ് മോഡലായത്.
ശീമാട്ടി റൗണ്ടാന, മണിപ്പുഴ റോഡ്, തിരുനക്കര മൈതാനം, ബസ് സ്റ്റാന്‍ഡ്, നാഗമ്പടം പാലം എന്നിങ്ങനെ നഗരത്തിലെ പ്രധാന സ്ഥലങ്ങളിലായിരുന്നു ഷൂട്ട്. ”കോട്ടയം നഗരത്തില്‍ പലപ്പോഴായി വെഡ്ഡിങ് ഷൂട്ടുകള്‍ നടന്നിട്ടുണ്ട്. എന്നാല്‍ ഒരു മോഡല്‍ ഷൂട്ട് നടന്നിട്ടുണ്ടോ എന്നു സംശയമാണ്. മോഡലിനൊപ്പം നഗരത്തിന്റെ പാരമ്പര്യവും പുതുമയും ഫ്രെയിമുകളില്‍ നിറയ്ക്കാനാണ് ശ്രമിച്ചിട്ടുള്ളത്.” ഫൊട്ടോഗ്രഫര്‍ പ്രതീഷ് പറഞ്ഞു.