കോട്ടയം: കങ്ങഴ ഇടയപാറയില് റോഡരികില്‍ യുവാവിന്റെ വെട്ടിമാറ്റിയ കാല്പാദം കണ്ടെത്തി. കുറച്ചകലെ, റബര്‍ തോട്ടത്തില്‍നിന്ന് യുവാവിന്റെ മൃതദേഹവും പോലീസ് കണ്ടെടുത്തു. ഇടയിരിക്കപ്പുഴ സ്വദേശി മനേഷ് തമ്പാനെയാണ് കൊല്ലപ്പെട്ടനിലയില്‍ കണ്ടെത്തിയത്. 35 വയസായിരുന്നു.
സംഭവവുമായി ബന്ധപ്പെട്ട് രണ്ടുപേര്‍ മണിമല പോലീസ് സ്റ്റേഷനില്‍ കീഴടങ്ങിയതായാണ് വിവരം. പോലീസ് ഇവരെ ചോദ്യം ചെയ്തുവരികയാണ്. വ്യാഴാഴ്ച വൈകിട്ടോടെയാണ് ദാരുണമായ കൊലപാതകം നടന്നത്.
യുവാവിനെ വെട്ടിക്കൊന്ന ശേഷം കാല്പാദം വെട്ടിമാറ്റി റോഡരികില്‍ ഉപേക്ഷിച്ചതാണെന്നാണ് നിഗമനം. കൊല്ലപ്പെട്ട മനേഷ് തമ്പാന് ഗുണ്ടാസംഘത്തില്പ്പെട്ടയാളാണെന്നും റിപ്പോര്‍ട്ടുണ്ട്. സംഭവത്തില്‍ പോലീസ് അന്വേഷണം നടത്തി വരികയാണ്.