കാസര്‍കോട്: ചെറുവത്തൂരില്‍ ഏഴ് വയസുകാരന് പേ വിഷബാധയേറ്റ് മരിച്ചു. ആലന്തട്ട വലിയപൊയില്‍ തോമസിന്റെ മകന് എം.കെ. ആനന്ദ് ആണ് മരിച്ചത്.
കഴിഞ്ഞ മാസം വീടിനടുത്ത് വെച്ച് നായയുടെ കടിയേറ്റിരുന്നു. ചികിത്സയില്‍ തുടരുകയായിരുന്നു. ഇതിനിടെയാണ് പേ വിഷബാധയേറ്റ് മരണം സംഭവിച്ചത്. ആലന്തട്ട എ.യു.പി. സ്കൂള്‍ രണ്ടാം ക്ലാസ് വിദ്യാര്‍ഥിയാണ്.