കൊച്ചി: കലൂരിൽ ഓടയുടെ പണി പുരോഗമിക്കുന്നതിനിടെ ഉണ്ടായ അപകടത്തിൽ ഒരു മരണം. മതിലിടിഞ്ഞു വീണാണ് അപകടമുണ്ടായത്. മണ്ണിനടിയിൽ രണ്ടുപേരാണ് കുടുങ്ങിയത്. ഇതര സംസ്ഥാന തൊഴിലാളികളാണ് അപകടത്തിൽപ്പെട്ടത്. അഗ്നിരക്ഷാസേനാ ഉദ്യോഗസ്ഥരും പോലീസും സംഭവസ്ഥലത്തെത്തിയാണ് രക്ഷാപ്രവർത്തനം നടത്തുന്നത്.
കോൺക്രീറ്റ് പാളികൾക്കിടയിൽ കാൽ കുടുങ്ങിയ നിലയിലായിരുന്നു രണ്ടു തൊഴിലാളികളും. കോൺക്രീറ്റ് മുഴുവനായും മുറിച്ചുമാറ്റാതെ ഇവർക്ക് കാൽ അനക്കാൻ പോലുമാകാത്ത സ്ഥിതിയായിരുന്നു.
വലിയ പാളിയായതിനാൽ മുറിച്ചുമാറ്റാൻ രക്ഷാപ്രവർത്തകർക്ക് നന്നായി ബുദ്ധിമുട്ടേണ്ടിവന്നു. ഇവരെ പുറത്തെടുത്താൽ ആശുപത്രിയിലേക്ക് മാറ്റുന്നതിന് ആംബുലൻസ് അടക്കമുള്ള എല്ലാ സജ്ജീകരണങ്ങളും തയ്യാറാക്കിയിരുന്നു.