തിരുവനന്തപുരം: സ്വര്‍ണവില താഴേക്ക്. മൂന്ന് ദിവസങ്ങള്‍ക്ക് ശേഷം ഇന്നലെ വര്‍ധിച്ച സ്വര്‍ണവില ഇന്ന് വീണ്ടും കുറയുകയായിരുന്നു. ഒരു പവന് സ്വര്‍ണത്തിന് 120 രൂപ കുറഞ്ഞ് 34,880 രൂപയായി. ഗ്രാമിന് 4,360 രൂപയാണ് ഇന്നത്തെ വില. ഇന്നലെ 4375 രൂപയായിരുന്നു.
കഴിഞ്ഞ ദിവസം ഒരു പവന് സ്വര്‍ണത്തിന് 35,000 രൂപയായിരുന്നു വില. ഇന്ന് വീണ്ടും വില 35,000 ല്‍ താഴെയായി. ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന വിലയായിരുന്നു ഇന്നലെ സ്വര്‍ണത്തിന് ഉണ്ടായിരുന്നത്. ഒക്ടോബര്‍ മാസം തുടക്കത്തില്‍ സ്വര്‍ണവില കൂടിക്കൊണ്ടിരിക്കുന്ന നിലയിലായിരുന്നു.
ഏതാനും ദിവസങ്ങളായി സംസ്ഥാനത്ത് സ്വര്‍ണ വില 35,000 ല്‍ താഴെയായിരുന്നു. ഇന്നലെയാണ് വീണ്ടും 35000 ല്‍ എത്തിയത്. സെപ്റ്റംബര്‍ 17 നാണ് സ്വര്‍ണവില ഈ മാസം ആദ്യമായി 35,000 താഴെ എത്തിയത്. 34,720 ആയിരുന്ന വില പിന്നീട് വീണ്ടും കുറഞ്ഞ് 34,640 ലെത്തി. ചൊവ്വാഴ്ച വീണ്ടും കുറഞ്ഞ് 34,560രൂപയിലെത്തി. സെപ്റ്റംബര്‍ ഒന്നിന് 35,440 രൂപയായിരുന്നു ഒരു പവന് വിലയുണ്ടായിരുന്നത്.