heavy water in cheruthoni river
ഇടുക്കി: കനത്ത മഴയെ തുടര്‍ന്നു ജലനിരപ്പ് ക്രമാതീതമായി ഉയര്‍ന്നതോടെ ചെറുതോണി അണക്കെട്ടില്‍ നിന്നും സെക്കന്‍ഡില്‍ 12 ലക്ഷം ലിറ്റര്‍ വെള്ളമാണ് പുറത്തേക്ക് ഒഴുക്കുന്നത്. ഇതോടെ ചെറുതോണി പുഴയില്‍ കുത്തൊഴുക്കാണ് അനുഭവപ്പെടുന്നത്.
ചെറുതോണി പുഴയുടെയും പെരിയാറിന്റെയും ഇരുകരകളിലും 100 മീറ്റര്‍ പരിധിയില്‍ താമസിക്കുന്നവര്‍ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറണമെന്നും ജില്ലാ കളക്ടര്‍ നിര്‍ദേശം നല്കി.
ചെറുതോണി ടൗണിലും വെള്ളം കയറിയിരിക്കുകയാണ്. ടൗണില്‍ നിന്നു ആളുകള്‍ ഒഴിഞ്ഞു പോകണമെന്നും നിര്‍ദേശമുണ്ട്. മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് 142 അടിയായതോടെ ഇവിടെനിന്നും കൂടുതല്‍ വെള്ളം പുറത്തേക്ക് ഒഴുക്കും. ഇതോടെ ചെറുതോണിയില്‍ നിന്നും സെക്കന്‍ഡില്‍ 14 ലക്ഷം ലിറ്റര്‍ പുറത്തേക്ക് ഒഴുക്കുമെന്നും അധികൃതര്‍ അറിയിച്ചിരുന്നു.