തിരുവനന്തപുരം: സംസ്ഥാനത്ത് സിമന്റ് വില കുതിച്ചുയരുന്നു. രണ്ടുദിവസത്തിനിടെ ഒരു ചാക്ക് സിമന്റിന് 125 രൂപയോളമാണ് കൂടിയത്. അസംസ്കൃത വസ്തുക്കളുടെ ലഭ്യതക്കുറവും, ഇന്ധനവിലക്കയറ്റവുമാണ് സിമന്റിന് വില ഉയരാന്‍ കാരണമായി കമ്പനികള്‍ ചൂണ്ടിക്കാട്ടുന്നത്.
കോവിഡ് പ്രതിസന്ധിയില്‍ നിന്ന് നിര്‍മാണ മേഖല തിരിച്ചു വരുന്നതിനിടെയാണ് ഈ വിലക്കയറ്റം. കോവിഡിന് മുമ്പ് ചാക്കൊന്നിന് 390 വരെയായിരുന്നു പരമാവധി വില. ഇത് മാസങ്ങള്‍ക്ക് മുമ്പ് 445 രൂപവരെയെത്തിയിരുന്നു. പിന്നീട് കമ്പനികള്‍ നല്കുന്ന ഇളവടക്കം ചേര്‍ത്ത് 400 രൂപയിലേക്ക് കുറച്ചിരുന്നു.
ഇതാണ് ഇപ്പോള്‍ 525 രൂപയിലേക്ക് ഉയരുന്നത്. നിലവിലെ സ്റ്റോക്ക് പഴയവിലയ്ക്ക് വില്‍ക്കുമെങ്കിലും മൂന്നുദിവസത്തിനകം വിലക്കയറ്റം വിപണയില്‍ പ്രതിഫലിക്കും. അതേസമയം, കമ്പനികള്‍ സിമന്റിന് തോന്നുംപടി വിലകൂട്ടുന്നതിനെതിരെ വിതരണക്കാരും കരാറുകാരും രംഗത്തുണ്ട്. വില നിയന്ത്രിക്കണമെന്ന ആവശ്യവുമായി ഇവര്‍ മുഖ്യമന്ത്രിക്കും പൊതുമരാമത്ത് മന്ത്രിക്കും കത്ത് നല്കി.