കൊച്ചി: പ്രളയക്കെടുതി നേരിടാന്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് സഹായ ഹസ്തങ്ങളെത്തുന്നു. പ്രമുഖ ബിസ്ക്കറ്റ് നിര്‍മ്മാതാക്കളായ പാര്‍ലേ ജി 675 പെട്ടി പാക്കറ്റ് ബിസ്ക്കറ്റുകളാണ് ദുരിതാശ്വാസ നിധിയിലേക്ക് സംഭാവനയായി നല്‍കിയത്.
ആവശ്യസാധനങ്ങളുടെ ലിസ്റ്റ് പേജില്‍ പ്രസിദ്ധീകരിച്ചിരുന്നു. ഇതില്‍ ഭക്ഷണപദാര്‍ത്ഥങ്ങളുടെ ഗണത്തിലാണ് ബിസ്കറ്റിനെ പെടുത്തിയിരുന്നത്. പ്രമുഖ ബ്രാന്റായ പാര്‍ലേയില്‍ നിന്നും ലഭിച്ചിരിക്കുന്ന സഹായം വലിയ രീതിയില്‍ സന്നദ്ധപ്രവര്‍ത്തനങ്ങളെ സഹായിക്കും.
പാര്‍ലേയെ കൂടാതെ മറ്റ് പല വ്യവസായ പ്രമുഖരും, കമ്പനികളും കേരളത്തിലേക്ക് സഹായമെത്തിക്കുന്നുണ്ട്. എംസിആര്‍ ഗ്രൂപ്പില്‍ നിന്ന് സഹായം ലഭിച്ചതായും അന്‍പോട് കൊച്ചി പേജില്‍ വ്യക്തമാക്കിയിട്ടുണ്ട്.
തമിഴ്നാട്ടില്‍ നിന്നുള്ള ആറുക്കുട്ടി എംഎല്‍എ കേരളത്തിലേക്ക് അയച്ചത് 16,000 ടണ്‍ അരിയായിരുന്നു. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്കും ഒരുപാടുപേര് സംഭാവനകള്‍ നല്‍കുന്നുണ്ട്.
മെഴുകുതിരി, കൊതുകുതിരി, അലക്കുസോപ്പ്, ഡെറ്റോള്‍, ബിസ്ക്കറ്റ്, വസ്ത്രങ്ങള്‍ എന്നിവയൊക്കെയാണ് അടിയന്തര സഹായങ്ങളായി ആവശ്യപ്പെടുന്നത്.