തിരുവനന്തപുരം: കേരളത്തില്‍ ലൗ ജിഹാദുണ്ടെന്നും ലൗ ജിഹാദിന് ഇരയായ ക്രിസ്ത്യന്‍ പെണ്‍കുട്ടികളുടെ പേരു വിവരങ്ങള്‍ ചീഫ് ജസ്റ്റിസിന് ഉടന്‍ കൈമാറുമെന്നും മുന്‍ പൂഞ്ഞാര്‍ എംഎല്‍എ പിസി ജോര്‍ജ്. ഇതില്‍ നിന്നും പിന്മാറാന് താന്‍ ഉദ്ദേശിക്കുന്നില്ലെന്നും പിസി ജോര്‍ജ് പറഞ്ഞു.
എരുമേലിയില്‍ നിന്ന് ദുരൂഹ സാഹചര്യത്തില്‍ കാണാതായ ജെസ്നയുടെ തിരോധാനം എന്‍ഐഎ അന്വേഷിക്കണമെന്നാവശ്യപ്പെട്ട് ക്രൈസ്തവ സംയുക്ത സമിതി സെക്രട്ടറിയേറ്റിനു മുന്നില്‍ സംഘടിപ്പിച്ച ധര്‍ണയില്‍ സംസാരിക്കുകയായിരുന്നു പിസി ജോര്‍ജ്.
ലൗ ജിഹാദിനിരയായി നഷ്ടപ്പെട്ട ഇരുനൂറോളം പെണ്‍കുട്ടികളുടെ പേരു വിവരങ്ങള്‍ തന്റെ കൈവശമുണ്ട്. നേരത്തെ മുഖ്യമന്ത്രിക്ക് ഈ റിപ്പോര്‍ട്ട് നല്കാനുദ്ദേശിച്ചിരുന്നെന്നും എന്നാല്‍ തനിക്കെതിരെ കേസ് എടുക്കുമെന്ന സംശയത്താലാണ് ഇത് ചെയ്യാതിരുന്നതെന്നും പിസി ജോര്‍ജ് പറഞ്ഞു.
അതിനാല്‍ ക്രൈസ്തവ സംയുക്ത സമിതിയുടെ പേരില്‍ ബഹുമാനപ്പെട്ട ചീഫ് ജസ്റ്റിസിന് ഒട്ടിച്ച കവറില്‍ ഈ നഷ്ടപ്പെട്ട പെണ്‍കുട്ടികളുടെ പേരും വേദനിക്കുന്ന മാതാപിതാക്കളുടെ അഡ്രസും സഹിതം ഉടന്‍ തന്നെ കൊടുക്കുന്നതാണെന്നും നമ്മളങ്ങനെ പോവാനുദ്ദേശിക്കുന്നില്ലെന്നും പിസി ജോര്‍ജ് വ്യക്തമാക്കി.
പിസി ജോര്‍ജിന്റെ വാക്കുകള്‍
‘മിനിമം 200 പെണ്‍കുട്ടികളുടെ പേരും വീട്ടുപേരും സഹിതം മുഖ്യമന്ത്രിക്ക് കൊടുക്കണമെന്നാണ് എന്റെ ആഗ്രഹം. എന്റെ കൈവശം ഇപ്പോഴുമുണ്ട്. ഞാനത് കൊടുക്കാത്തത് എന്താന്ന് ചോദിച്ചാല്‍ അത് കുഴപ്പമായെങ്കിലോ. പിസി ജോര്‍ജ് പെണ്ണുങ്ങളുടെ പേര് കൊണ്ടു കൊടുത്ത് എന്ന് പറഞ്ഞ് കേസ് കൊടുക്കാന്‍ മടിക്കില്ല. ഒരു സംശയവും വേണ്ട ഇത് പുറകോട്ടല്ല. ഈ സംയുക്ത സമര സമിതിയുടെ പേരില്‍ ബഹുമാനപ്പെട്ട ചീഫ് ജസ്റ്റിസിന് ഒട്ടിച്ച കവറില്‍ ഈ നഷ്ടപ്പെട്ട പെണ്‍കുട്ടികളുടെ പേരും വേദനിക്കുന്ന മാതാപിതാക്കളുടെ അഡ്രസും സഹിതം ഉടന്‍ തന്നെ കൊടുക്കുന്നതാണ്. നമ്മളങ്ങനെ പോവാനുദ്ദേശിക്കുന്നില്ല,’ പിസി ജോര്‍ജ് പ്രസം?ഗത്തില്‍ പറഞ്ഞു.