ഇടുക്കി: കണ്ണിന് കാഴ്ചയില്ലാത്തതിന്റെ പേരില്‍ അര്‍ഹതപ്പെട്ട പലതും തനിക്ക് നഷ്ടപ്പെട്ടെന്ന് വേദനയോടെ പറയുകയാണ് കാട്ടാക്കട സ്വദേശി അല്‍ അമീന്. 16 വര്‍ഷം മുന്‍പ് ക്ലാസില്‍ ശ്രദ്ധിക്കാത്തതിന്റെ പേരില്‍ അധ്യാപികയെറിഞ്ഞ പേന കൊണ്ടാണ് അല്‍ അമീന്റെ കാഴ്ച നഷ്ടപ്പെട്ടത്.
അല്‍ അമീന് മൂന്നാംക്ലാസില്‍ പഠിക്കുമ്പോഴായിരുന്നു സംഭവം. സംഭവത്തില്‍ അധ്യാപികയെ കോടതി ഇപ്പോള്‍ ശിക്ഷിച്ചിരുന്നു. അധ്യാപിക ഷെരീഫ ഷാജഹാന് ഒരു വര്‍ഷം തടവിനും മൂന്നു ലക്ഷം രൂപ പിഴയും തിരുവനന്തപുരം പോക്സോ കോടതി വിധിച്ചിരുന്നു.
എന്നാല്‍ അധ്യാപികയെ ശിക്ഷിച്ചത് കൊണ്ടുമാത്രം തന്റെ പ്രശ്നം തീരില്ലെന്നു ഇടതുകണ്ണിന്റെ കാഴ്ച നഷ്ടപ്പെട്ട അല്‍ അമീന് പറയുന്നു. കണ്ണിന് കാഴ്ചയില്ലാത്തതിന്റെ പേരില്‍ അര്‍ഹതപ്പെട്ട പലതും നഷ്ടപ്പെട്ട തനിക്ക് ജീവിതോപാധി അധികൃതര്‍ ഒരുക്കിത്തരണമെന്നാണ് അല്‍ അമീന്റെ അഭ്യര്‍ഥന. അധികൃതര്‍ കനിഞ്ഞില്ലെങ്കില്‍ മേല്‍ക്കോടതിയെ സമീപിക്കുമെന്നും അല്‍ അമീന് വ്യക്തമാക്കി.