തിരുവനന്തപുരം: കേരള ബിജെപിയില്‍ നേതാക്കളെ ഒരുമിച്ച് കൊണ്ടുപോകാന്‍ യോഗ്യരായവര്‍ ഇല്ലെന്ന് പിപി മുകുന്ദന്. സുരേഷ് ഗോപിയുമായി കണ്ണൂരിലെ വസതിയില്‍വെച്ച് കൂടികാഴ്ച്ച നടത്തിയെന്നും എന്നാല്‍ എന്താണ് സംസാരിച്ചതെന്നെ വെളിപ്പെടുത്താന്‍ കഴിയില്ലെന്നും പിപി മുകുന്ദന് വ്യക്തമാക്കി.
അതേസമയം കേരള ബിജെപിയില്‍ നേതൃ ദാരിദ്ര്യമില്ലെന്ന് പിപി മുകുന്ദന് പറഞ്ഞു. എന്നാല്‍ ഉള്ള നേതാക്കളെ ഒരുമിച്ച് കൊണ്ടുപോകാന്‍ യോഗ്യരായവര്‍ ഇല്ലെന്നും കേരളത്തിലെ പാര്‍ട്ടിയില്‍ ആറ് മാസക്കാലമായി അനിശ്ചിതാവസ്ഥ തുടരുകയാണെന്നും നിയമസഭാ തെരഞ്ഞെടുപ്പ് ഫലം പാര്‍ട്ടിയെ 12 വര്‍ഷം പിന്നിലേക്ക് കൊണ്ടുപോയെന്നും പിപി മുകുന്ദന് വിമര്‍ശിച്ചു.
പാര്‍ട്ടിയില്‍ ഏതെങ്കിലും പുനക്രമീകരണം നടത്താന്‍ കേന്ദ്ര നേതൃത്വം തീരുമാനിച്ചിട്ടുണ്ടെങ്കില്‍ അത് എത്രയും വേഗം വേണം. ഇല്ലെങ്കില്‍ വരാനിരിക്കുന്ന പാര്‍ലമെന്റ് തെരഞ്ഞെടുപ്പിനെ കൂടി പാര്‍ട്ടിയിലെ പ്രശ്നങ്ങള്‍ ബാധിക്കുമെന്നും പിപി മുകുന്ദന് പറഞ്ഞു.
സുരേഷ് ഗോപി സംസ്ഥാന അധ്യക്ഷസ്ഥാനത്തേക്കെത്തുമെന്ന അഭ്യൂഹങ്ങള്‍ക്കിടെയാണ് എംപി കഴിഞ്ഞ പിപി മുകുന്ദനുമായി കൂടികാഴ്ച്ച നടത്തിയത്. എന്നാല്‍ താന്‍ അധ്യക്ഷസ്ഥാനത്തേക്കില്ലെന്ന് ആവര്‍ത്തിക്കുകയാണ് സുരേഷ്ഗോപി. ‘1994 മുതല്‍ ആ വീട്ടില്‍ പോകുന്നതാണ്. കണ്ണൂരില്‍ വന്നത് കൊണ്ടാണ് മുകുന്ദനുമായി കൂടികാഴ്ച്ച നടത്തിയത്.