കുമളി: കൊല്ലം-തേനി ദേശീയപാതയില്‍ കുമളിക്കും കമ്പത്തിനുമിടയില് എരച്ചപ്പാലത്ത് റോഡിന്റെ വശം ഇടിഞ്ഞു താഴ്ന്നു. ഇതേതുടര്‍ന്ന് ഗതാഗതം പൂര്‍ണമായും തടസപ്പെട്ടു.
തമിഴ്നാട്ടിലേക്കുള്ള വാഹന ഗതാഗതം നിലച്ചതോടെ നിരവധി പേര് കുമളിയില്‍ കുടുങ്ങിയ നിലയിലാണ്. കനത്ത മഴയില്‍ റോഡിന്റെ ഒരുവശം താഴേയ്ക്ക് ഇടിഞ്ഞു വീഴുകയായിരുന്നു.
രാവിലെ കിഴക്കന്‍ മേഖലയായ മുണ്ടക്കയത്തും മതമ്പയിലും പെരുവന്താനത്തും മണ്ണിടിച്ചിലുണ്ടായിരുന്നു. പെരുവന്താനത്തിന് സമീപം മണ്ണിടിഞ്ഞ് വീണ് ദേശീയപാതയില്‍ ഏറെ നേരം ഗതാഗതം തടസപ്പെടുകയും ചെയ്തു. ഇതിന് പിന്നാലെയാണ് കുമളിക്ക് സമീപം റോഡ് ഇടിഞ്ഞു താഴ്ന്നത്