തട്ടിപ്പുവീരന് മോന്സണ് മാവുങ്കല്‍ കബളിപ്പിക്കാന്‍ ശ്രമിച്ചവരില്‍ നടന് ശ്രീനിവാസനും. സംഭവത്തില്‍ പ്രതികരിച്ച് ഇപ്പോള്‍ രംഗത്തെത്തിയിരിക്കുകയാണ് ശ്രീനിവാസന്. മോന്സണ് മാവുങ്കല്‍ തട്ടിപ്പുകാരനെന്ന് താന്‍ അറിഞ്ഞില്ലെന്ന് ശ്രീനിവാസന് പറഞ്ഞു.
പുരാവസ്തുക്കളുടെ പേരിലുള്ള തട്ടിപ്പ് കേസില്‍ അറസ്റ്റിലായ മോന്‍സന്റെ വീട്ടില്‍ ശ്രീനിവാസന് സന്ദര്‍ശനം നടത്തിയതിന്റെ ചിത്രങ്ങള്‍ നേരത്തെ പുറത്തുവന്നിരുന്നു. ഇതിന് പിന്നാലെയാണ് പ്രതികരണം. ഡോക്ടറെന്ന നിലയിലാണ് മോന്‍സണെ പരിചയപ്പെട്ടതെന്നും മോന്സന് പണം നല്‍കിയത് അത്യാര്ത്തിയുള്ളവരാണെന്നും ശ്രീനിവാസന് പ്രതികരിച്ചു.
ഹരിപ്പാട്ടെ ആയുര്‍വ്വേദ ആശുപത്രിയില്‍ മോന്സണ് തനിക്ക് ചികിത്സ ഏര്‍പ്പാടാക്കിയെന്നും, താനറിയാതെ ആശുപത്രിയിലെ പണം നല്‍കിയെന്നും ശ്രീനിവാസന് പറഞ്ഞു. മോന്സണ് തട്ടിപ്പുകാരനാണെന്ന് അറിഞ്ഞില്ലെന്നും പിന്നീട് കണ്ടിട്ടുമില്ലെന്നും ശ്രീനിവാസന് കൂട്ടിച്ചേര്‍ത്തു.
മോന്‍സണെതിരെ പരാതി നല്കിയവരില് രണ്ട് പേര് ഫ്രോഡുകളാണ്. പണത്തിനോട് ആത്യര്ത്തിയുള്ളവരാണ് മോന്സണ് പണം നല്‍കിയത്. തന്റെ സുഹൃത്തിന് സിനിമയെടുക്കാന്‍ പലിശയില്ലാതെ അഞ്ചുകോടി രൂപ വാഗ്ദാനം ചെയ്തുവെന്നും ശ്രീനിവാസന് പറഞ്ഞു.