ഇടുക്കി: കട്ടപ്പനക്കടുത്ത് മേട്ടുക്കുഴിയില്‍ ഇതര സംസ്ഥാനക്കാരിയായ പതിനാലുകാരി മരിച്ച ജീവനൊടുക്കി. ജാര്‍ഖണ്ഡ് സ്വദേശികളായ മുന്‍ഷി ബസ്രയുടെയും അല്‍ബീനയുടെയും മകള്‍ പ്രീതിയെയാണ് ഇന്ന് രാവിലെ മരണപ്പെട്ട നിലയില്‍ ഏലത്തോട്ടത്തില്‍ കണ്ടെത്തിയത്. ഏലം തോട്ടത്തിലെ തൊഴിലാളികളാണ് ഇവര്‍.
പ്രീതി ആണ്‍സുഹൃത്തുമായി മൊബൈല്‍ ഫോണില്‍ സംസാരിച്ചതിനെ ചൊല്ലി വീട്ടില്‍ വഴക്കുണ്ടായെന്നും ഇതാണ് പെണ്‍കുട്ടിയെ ആത്മഹത്യയ്ക്ക് പ്രേരിപ്പിച്ചതെന്നാണ് പോലീസിന്റെ നിഗമനം. പ്രീതിയുടെ മൊബൈല്‍ ഫോണ്‍ ഉപയോഗത്തെ ചൊല്ലി കഴിഞ്ഞ ദിവസങ്ങളിലും പിതാവും മാതാവുമായി കലഹം നടന്നിരുന്നു.
ഇന്ന് രാവിലെയും ഇതേചാല്ലി പ്രീതിയും മാതാപിതാക്കളും തമ്മില്‍ തര്‍ക്കമുണ്ടായിരുന്നു. ഇതിനു പിന്നാലെ വീട്ടില്‍ നിന്നിറങ്ങി പോയ പ്രീതി സമീപത്തെ ഏലത്തോട്ടത്തിലെ മരത്തില്‍ ഷാളുപയോഗിച്ച് തൂങ്ങിമരിക്കുകയായിരുന്നു. പ്രീതിയെ കാണാതായതിനെ തുടര്‍ന്ന് അന്വേഷിച്ചു പോയ മാതാപിതാക്കള്‍ ആണ് ആദ്യം മൃതദേഹം കണ്ടത്. ഇവര്‍ കെട്ടഴിച്ചു താഴെയിറക്കിയെങ്കിലും ജീവന് രക്ഷിക്കാനായില്ല.