തിരുവനന്തപുരം: സംസ്ഥാന വനിതാ കമ്മിഷന്റെ പുതിയ അധ്യക്ഷയായി പി. സതീദേവി. ഒക്ടോബര്‍ ഒന്നിന് ചുമതല സതീദേവി ഏല്ക്കും. പാര്‍ട്ടി സംസ്ഥാന സമിതി അംഗവും ജനാധിപത്യ മഹിളാ അസോസിയേഷന് ജനറല്‍ സെക്രട്ടറിയുമാണ് അവര്‍.
2004ല്‍ വടകരയില്‍ നിന്നുള്ള ലോക്സഭാ അംഗമായിരുന്നു. വനിതാ കമ്മീഷന് അധ്യക്ഷ സ്ഥാനത്തേയ്ക്ക് സതീദേവിയെ നേരത്തെ തന്നെ സിപിഎമ്മില്‍ ധാരണയായിരുന്നു. സ്ത്രീധന പീഡനം സംബന്ധിച്ച് പരാതി പറഞ്ഞ യുവതിയോട് മോശമായി പെരുമാറിയതിനെ തുടര്‍ന്നാണ് മുന്‍ അധ്യക്ഷ എം.സി ജോസ്ഫൈന് അധ്യക്ഷ സ്ഥാനത്ത് നിന്ന് മാറിയത്.
കാലാവധി അവസാനിക്കാന്‍ എട്ട് മാസം ബാക്കിയുള്ളപ്പോഴായിരുന്നു രാജി. കമ്മീഷനിലെ മറ്റ് അംഗങ്ങള്‍ക്ക് കാലാവധി അവസാനിക്കുന്നത് വരെ തുടരാനാകും.