കന്യാസ്ത്രീയെ ബലാത്സംഗം ചെയ്ത കേസില്‍ ജലന്ധറിലെ അന്വേഷണം പൂര്‍ത്തിയാക്കി കേരള പൊലീസ് നാട്ടിലേക്ക് തിരിച്ചു. ലഭിച്ച തെളിവുകളും മൊഴികളും പരിശോധിച്ച ശേഷമേ പൊലീസ് അടുത്ത നടപടികളിലേക്ക് കടക്കൂ.
സഭയില്‍ നിന്ന് വിട്ടു നില്ക്കുന്ന ചില വൈദീകര്‍ക്കും കന്യാസ്ത്രീകള്‍ക്കും മൊഴിയെടുക്കാനുള്ള നോട്ടീസ് അന്വേഷണ സംഘം ഇന്നലെ നല്കി. ഇവരില്‍ നിന്ന് ഫോണ്‍ മുഖേനയാകും അന്വേഷണ സംഘം മൊഴിയെടുക്കുക. നോട്ടീസ് നല്കിയ പൊലീസ് രാത്രിയോടെ ജലന്ധറില്‍ നിന്ന് ഡല്‍ഹിയിലേക്ക് തിരിച്ചു .
ഡല്‍ഹിയില്‍ നിന്ന് വ്യോമ മാര്‍ഗം കേരളത്തിലേക്ക് പോകും. ഇപ്പോള്‍ ലഭ്യമായ തെളിവുകളും ബിഷപ്പിനെ ചോദ്യം ചെയ്തതടക്കമുള്ള മൊഴികളും കേരളത്തിലെ ഉന്നത ഉദ്യോഗസ്ഥരുടെ മുന്‍പാകെ അന്വേഷണ സംഘം സമര്‍പ്പിക്കും.
ഇതിന് ശേഷമാകും കടുത്ത നടപടികള്‍ ആവശ്യമെങ്കില്‍ അതിലേക്ക് പൊലീസ് കടക്കുക .ബിഷപ്പിനെ ചോദ്യം ചെയ്യുന്നതിനിടെ ചില മൊഴികളില്‍ ഉണ്ടായ പ്രശ്നം അന്വേഷണ സംഘം ഗൗരവമായി എടുത്തിട്ടുണ്ട്. ഇതോടൊപ്പം സൈബര്തല പരിശോധനയും കേസില്‍ നടക്കും. എന്നാല്‍ ബിഷപ്പിനെ അറസ്റ്റ് ചെയ്യുന്നതടക്കമുള്ള കാര്യങ്ങളില്‍ ,തീരുമാനമെടുക്കാതെ പൊലീസ് കാലതാമസം വരുത്തകയാണെന്ന ആരോപണം ശക്തമാണ്.