പന്മന: കണ്ണൻകുളങ്ങരയിലെ തൊഴിലുറപ്പു തൊഴിലാളികൾക്ക് സുരക്ഷാസാധനങ്ങളും യൂണിഫോമും നൽകി പന്മന പഞ്ചായത്ത് അംഗവും ജീവകാരുണ്യസംഘടനയും.
പരിപാടിയുടെ ഉദ്ഘാടനം ഡോ. സുജിത് വിജയൻപിള്ള എംഎൽഎ നിർവഹിച്ചു. പൗരസമതി പ്രസിഡന്റ് നെറ്റിയാട് റാഫി അധ്യക്ഷത വഹിച്ചു.
ഡോ. നിരഞ്ജന, മികച്ച അധ്യാപകനായി തിരഞ്ഞെടുത്ത എംഎ അബ്ദുൾ ഷുക്കൂർ എന്നിവരെ ഗാന്ധിഭവൻ സെക്രട്ടറി പുനലൂർ സോമരാജൻ ആദരിച്ചു. ഫോൺ വിതരണവും ഉന്നതവിജയം നേടിയവരെ ആദരിക്കലും നടത്തി. 130 തൊഴിലാളികൾക്കാണ് യൂണിഫോം നൽകിയത്.
ചവറ ബ്ലോക്ക് പ്രസിഡന്റ് സന്തോഷ് തുപ്പാശ്ശേരി, പന്മന പഞ്ചായത്ത് വൈസ് പ്രസിഡന്റ് മാമൂലയിൽ സേതുക്കുട്ടൻ, ജില്ലാപഞ്ചായത്ത് അംഗം സിപി സുധീഷ്കുമാർ, ചലച്ചിത്രതാരം ടിപി മാധവൻ, നല്ലാന്തറയിൽ യൂസഫ്കുഞ്ഞ്, കെഎ നിയാസ്, പ്രസന്നൻ ഉണ്ണിത്താൻ, പന്മന ബാലകൃഷ്ണൻ, ബിസജീവ്, മത്സ്യഫെഡ് ചെയർമാൻ ടി മനോഹരൻ തുടങ്ങിയവർ പങ്കെടുത്തു.