തിരുവനന്തപുരം: പാറശാലയില്‍ കിണര്‍ കുഴിക്കുന്നതിനിടെ തൊഴിലാളിയെ കല്ലെറിഞ്ഞ് കൊല്ലാന്‍ ശ്രമം. പാറശ്ശാല സ്വദേശി സാബുവാണ് ആക്രമണത്തിന് ഇരയായത്. സാബുവിന്റെ സുഹൃത്താണ് കല്ലെറിഞ്ഞത്. ഇന്ന് രാവിലെ എട്ട് മണിയോടെയാണ് സംഭവം. പണി നടക്കുന്ന കിണറ്റിലുണ്ടായിരുന്ന സാബുവിന്റെ ദേഹത്തേക്ക് ബിനു വലിയ കല്ലുകളെടുത്ത് ഇടുകയായിരുന്നു.
കല്ല് ദേഹത്ത് വീണ് കുഴഞ്ഞ് കിണറ്റിനുള്ളിലേക്ക് വീണുപോയ സാബുവിനെ ഫയര്‍ ഫോഴ്സ് എത്തിയാണ് രക്ഷിച്ചത്. കല്ലെറിഞ്ഞ സുഹൃത്ത് ബിനുവിനെ പോലീസ് തിരയുകയാണ്. ഇയാള്‍ ഒളിവിലെന്നാണ് വിവരം. സംഭവത്തില്‍ അന്വേഷണം ഊര്‍ജ്ജിതമാക്കി. സാബുവും ബിനുവും നേരത്തെ ഒരുമിച്ച് ജോലിചെയ്യുന്നവരായിരുന്നു. കൂലിത്തര്‍ക്കമാണ് ക്രൂരകൃത്യത്തിലേക്ക് നയിച്ചതെന്നാണ് വിവരം. കല്ലേറില്‍ പരിക്കേറ്റ സാബു നെയ്യാറ്റിന്‍കര ആശുപത്രിയില്‍ ചികിത്സയിലാണ്.
ബിനുവിന് തന്നോട് മുന്‍ കാല വൈരാഗ്യമുണ്ടെന്നും തന്നെ കൊല്ലാന്‍ ശ്രമിച്ചതാണെന്നും പരിക്കേറ്റ സാബു പറഞ്ഞു. അസഭ്യം വിളിച്ചു പറഞ്ഞുവെന്നും കൊല്ലാനായി രണ്ട് പ്രാവശ്യം കിണറ്റിലേക്ക് കല്ലെടുത്തിട്ടുവെന്നും സാബു പ്രതികരിച്ചു.